ഞങ്ങളുടെ സ്വകാര്യതാ തത്വങ്ങൾ

Snap-ൽ, നിങ്ങളുടെ സ്വകാര്യതയ്ക്ക് ഞങ്ങൾ മുന്തിയ പരിഗണന നൽകുന്നു. Snapchat-ഓ ഞങ്ങളുടെ ഉൽപ്പന്നങ്ങളിൽ ഏതെങ്കിലുമോ ഉപയോഗിക്കുന്ന സമയത്തൊക്കെ നിങ്ങളുടെ വിശ്വാസമാർജ്ജിക്കപ്പെടുമെന്ന് ഞങ്ങൾക്ക് അറിയാം — നിങ്ങളുടെ വിവരങ്ങളെ മറ്റ് ടെക്ക് കമ്പനികളിൽ നിന്ന് വ്യത്യസ്തമായി ഞങ്ങൾ പരിഗണിക്കുന്നത് അതുകൊണ്ടാണ്.

നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങൾ ഞങ്ങൾ സംഭരിച്ചുവയ്ക്കുകയില്ല, നിങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ള ഒന്നിന്റെയും ടൈംലൈൻ പൊതുവായി കാണിക്കുകയുമില്ല. ആളുകൾക്ക് അവർ താൽപര്യപ്പെടുന്ന കാര്യങ്ങൾ, പങ്കിടാൻ താൽപര്യപ്പെടുന്ന സമയത്തോളം മാത്രം കാണാനാകുന്ന വിധത്തിലാണ് Snapchat ഡിസൈൻ ചെയ്തിട്ടുള്ളത്. ഒരു സ്ഥിര രേഖ എന്ന നിലയ്ക്കല്ലാതെ, സുഹൃത്തുക്കളുമായുള്ള ഒരു സംഭാഷണം എന്ന നിലയിലുള്ള അനുഭവം Snapchat നൽകുന്നു എന്ന് ഞങ്ങൾ കരുതുന്നു.

ഞങ്ങളുടെ ഉൽപ്പന്നങ്ങൾ സ്ഥിരമായി മാറിക്കൊണ്ടിരിക്കുമ്പോൾ കൂടിയും, ഞങ്ങളുടെ സ്വകാര്യതാ തത്വങ്ങൾ മാറ്റമില്ലാതെ തുടരുന്നതാണ്.

സത്യസന്ധമായും തുറന്ന മനസ്സോടെയും ഞങ്ങൾ ആശയവിനിമയം നടത്തുന്നതാണ്

നിങ്ങൾ Snap ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങൾ ഞങ്ങളുമായി വിവരങ്ങൾ പങ്കിടുകയാണ് — ആ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കപ്പെടുമെന്നത് മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. വിവരങ്ങൾ എങ്ങനെ ശേഖരിക്കുകയും ഉപയോഗിക്കുകയും പങ്കിടുകയും ചെയ്യുമെന്നത് ഞങ്ങളുടെ സ്വകാര്യതാ നയം വിവരിക്കുന്നു — പ്രമുഖ ഭാഗങ്ങൾ ഇവിടെ വായിക്കാവുന്നതാണ്. ഒരു നിർദിഷ്ട ഫീച്ചർ നിങ്ങളുടെ ഡാറ്റ എങ്ങനെ ഉപയോഗിക്കുമെന്ന് ജിജ്ഞാസയുണ്ടെങ്കിൽ, ഉൽപ്പന്നം അനുസരിച്ചുള്ള സ്വകാര്യത കാര്യങ്ങൾ കൂടുതൽ വിശദമാക്കും. ഞങ്ങളുടെ ആപ്പിൽ തന്നെയും പിന്തുണാ കേന്ദ്രത്തിൽ ഉടനീളവും ഫീച്ചറുകൾ ഡാറ്റ ഉപയോഗിക്കുന്ന വിധവും ഞങ്ങൾ വിശദീകരിക്കും. തീർച്ചയായും, നിങ്ങൾക്ക് ആവശ്യമായത് എന്നിട്ടും കണ്ടെത്താനാകുന്നില്ലെങ്കിൽ, നിങ്ങൾക്ക് എപ്പോഴും ചോദിക്കാവുന്നതാണ്!

സ്വയം എങ്ങനെ ആവിഷ്കരിക്കണമെന്ന് നിങ്ങൾ തന്നെ തിരഞ്ഞെടുക്കുന്നു

സ്വയം ആവിഷ്കരിക്കുന്നത് ശാക്തീകരിക്കാൻ സ്വകാര്യത അത്യാവശ്യമാണെന്ന് ഞങ്ങൾ കരുതുന്നു. ആരുമായി പങ്കിടണമെന്ന കാര്യത്തിലും, അവ എങ്ങനെ പങ്കിടണമെന്ന കാര്യത്തിലും, അവ എത്ര സമയം കാണാനാകുമെന്ന കാര്യത്തിലും നിങ്ങൾക്ക് നിയന്ത്രണമുള്ളത് അതുകൊണ്ടാണ്. നിങ്ങളുടെ സ്റ്റോറി ആർക്കൊക്കെ കാണാനാകുമെന്നും, Snap മാപ്പിൽ നിങ്ങളുടെ Bitmoji ഏതൊക്കെ സുഹൃത്തുക്കൾക്ക് കാണാനാകുമെന്നും, നിങ്ങളുടെ Snap-കൾ എത്ര സമയം നിലനിൽക്കണമെന്നും നിങ്ങൾക്ക് തീരുമാനിക്കാനാകും. നിങ്ങൾക്കും ഒരു സുഹൃത്തിനും ഇടയിൽ നിങ്ങൾക്ക് കാര്യങ്ങൾ നിലനിർത്താം, അല്ലെങ്കിൽ മുഴുവൻ ലോകവുമായി ഒരു നിമിഷം പങ്കിടാം! കൂടുതലറിയുക.

സ്വകാര്യത ഉൾക്കൊണ്ടുള്ള ഡിസൈൻ

പുതിയ ഫീച്ചറുകൾ ഒരു കർശനമായ സ്വകാര്യതാ അവലോകന പ്രക്രിയയിലൂടെ കടന്നുപോകുന്നു — ഞങ്ങൾ കാര്യങ്ങൾ സംസാരിക്കുകയും അവയെ കുറിച്ച് സംവദിക്കുകയും ഞങ്ങൾക്ക് അഭിമാനകരവും ഉപയോഗിക്കാൻ താൽപര്യപ്പെടുന്നതുമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ പ്രയത്നിക്കുകയും ചെയ്യുന്നതാണ്. അല്ലെങ്കിലും, ഞങ്ങൾ ഈ ഉൽപ്പന്നങ്ങൾ എല്ലാ ദിവസവും, ജോലിയിലും സ്വകാര്യ ജീവിതത്തിലും, ഉപയോഗിക്കുന്നതാണ്. സ്വയവും, ഞങ്ങളുടെ കമ്പനിക്കായും, ഞങ്ങളുടെ കുടുംബത്തിനായും, ഞങ്ങളുടെ സുഹൃത്തുക്കൾക്കായും ഉപയോഗിക്കുന്ന അതേ പരിഗണനയോടെ നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ കൈകാര്യം ചെയ്യുന്നതാണ്.

നിങ്ങളുടെ വിവരങ്ങളെ നിങ്ങൾ നിയന്ത്രിക്കുന്നു

നിങ്ങളുടെ വിവരങ്ങൾ നിയന്ത്രിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്. അതുകൊണ്ടാണ്, നിങ്ങളുടെ വിവരങ്ങൾ ആക്‌സെസ് ചെയ്യാനും, അപ്‌ഡേറ്റ് ചെയ്യാനും, ഞങ്ങളുമായി എത്രമാത്രം വിവരങ്ങൾ പങ്കിടണമെന്നത് ക്രമീകരിക്കാനും, നിങ്ങളുടെ വിവരങ്ങൾ —അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ഒന്നിച്ച് തന്നെ — ഇല്ലാതാക്കുന്നത് അഭ്യർത്ഥിക്കാനും ഉള്ള ലളിതമായ മാർഗങ്ങൾ ഞങ്ങൾ നൽകുന്നത്. ഞങ്ങളുടെ മൊബൈൽ ആപ്ലിക്കേഷനുകളിൽ തന്നെ നിങ്ങളുടെ സ്വകാര്യതാ ക്രമീകരണത്തിൽ മിക്കതും നിങ്ങൾക്ക് നിയന്ത്രിക്കാനാകും. നിങ്ങൾക്ക് ലോഗിൻ ചെയ്ത് നിങ്ങളുടെ Snapchat വിവരങ്ങൾ ഇവിടെ ഡൗൺലോഡ് ചെയ്യാനും സാധിക്കുന്നതാണ്. നിങ്ങളുടെ ഡാറ്റ സംബന്ധിച്ച നിർദിഷ്ട ചോദ്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ, ഞങ്ങളെ ബന്ധപ്പെടാൻ മടിക്കരുത്!

ഇല്ലാതാക്കൽ ഞങ്ങൾക്ക് ഡിഫോൾട്ടാണ്

സുഹൃത്തുക്കളുമായി നേരിട്ട് സമയം ചെലവഴിക്കുന്നതിന്റെ അനുഭവം പകർത്താൻ Snapchat ലക്ഷ്യമിടുന്നു — അതുകൊണ്ടാണ്, അവ തുറക്കുകയോ കാലഹരണപ്പെടുകയോ ചെയ്താൽ, Snap-കളും ചാറ്റുകളും ഞങ്ങളുടെ സെർവറുകളിൽ നിന്ന് ഇല്ലാതാക്കുന്നത്. ഒരു Snap ഇല്ലാതാക്കിയ ശേഷം, അത് എപ്പോഴാണ് അയച്ചത്, ആരാണ് അയച്ചത് പോലുള്ള അടിസ്ഥാന വിശദാംശങ്ങൾ ഞങ്ങൾക്ക് പ്രധാനമായും കാണാൻ സാധിക്കും. കൂടുതലറിയുക.

മറ്റ് സ്‌നാപ്പ്‌ചാറ്റർമാർക്ക് എല്ലായ്‌പ്പോഴും ഒരു സ്ക്രീൻഷോട്ട് എടുക്കാനാകുമെന്നത് അല്ലെങ്കിൽ ഒരു മൂന്നാം കക്ഷി ആപ്പ് ഉപയോഗിച്ച് കാര്യങ്ങൾ സംരക്ഷിക്കാനാകുമെന്നത് ഓർമ്മിക്കേണ്ടത് പ്രധാനമാണ്. എല്ലാം പരിഗണിക്കുമ്പോൾ, നിങ്ങൾ ശരിക്കും വിശ്വസിക്കുന്ന ആളുകളുമായി മാത്രം അറിയേണ്ട കാര്യങ്ങൾ പങ്കുവയ്ക്കുന്നതാണ് ഉചിതം — നിങ്ങൾ യഥാർത്ഥ ജീവിതത്തിൽ ചെയ്യുന്നത് പോലെ!

നന്നായി സ്നാപ്പ് ചെയ്യൂ!