Specs Inc. സേവന വ്യവസ്ഥകൾ

പ്രാബല്യത്തിൽ വന്ന തീയതി: ജൂൺ 15, 2026

സ്വാഗതം!

SPECS വെബ്‌സൈറ്റ്, SPECS ആപ്പ് അല്ലെങ്കിൽ ഈ നിബന്ധനകൾ ബാധകമാകുന്ന ഞങ്ങളുടെ മറ്റ് ഉൽപ്പന്നങ്ങളോ സേവനങ്ങളോ (ഞങ്ങൾ ഇതിനെ കൂട്ടായി "SPECS സേവനങ്ങൾ" എന്ന് വിളിക്കുന്നു) ഉപയോഗിക്കുന്ന ഒരു ഉപയോക്താവ് എന്ന നിലയിൽ, നിങ്ങളുമായുള്ള ഞങ്ങളുടെ ബന്ധത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കുന്നതിനാണ് ഞങ്ങൾ ഈ സേവന വ്യവസ്ഥകൾ (ഞങ്ങൾ ഇതിനെ "നിബന്ധനകൾ" എന്ന് വിളിക്കുന്നു) തയ്യാറാക്കിയിരിക്കുന്നത്. ഈ നിബന്ധനകൾ നിങ്ങളും Specs Inc. ("SPECS") തമ്മിൽ നിയമപരമായി ബന്ധിപ്പിക്കുന്ന ഒരു കരാർ രൂപീകരിക്കുന്നു. അതുകൊണ്ട് അവ ശ്രദ്ധയോടെ വായിക്കുക.

ചില SPECS സേവനങ്ങൾ വ്യക്തിഗതമാക്കിയതാണ്, അവ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഈ നിബന്ധനകളിലും, ഞങ്ങളുടെ സ്വകാര്യതാ നയത്തിലും, ഞങ്ങളുടെ പിന്തുണാ സൈറ്റിലും, അതുപോലെ SPECS സേവനങ്ങൾക്കുള്ളിലും (അറിയിപ്പുകൾ, സമ്മതങ്ങൾ, ക്രമീകരണങ്ങൾ എന്നിവയിലൂടെ) ഞങ്ങൾ നൽകുന്നുണ്ട്. ഈ ഉറവിടങ്ങൾ സംയുക്തമായി SPECS സേവനങ്ങളുടെ നിങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കുകയും നിങ്ങളുമായുള്ള ഞങ്ങളുടെ ഉടമ്പടി രൂപപ്പെടുത്തുകയും ചെയ്യുന്നു.

ഈ നിബന്ധനകൾ Snap സേവന നിബന്ധനകളും ഉൾക്കൊള്ളുന്നു. Snap സേവന വ്യവസ്ഥകളിൽ നിർവചിച്ചിരിക്കുന്ന ഒരു "സേവനം" ആണ് SPECS സേവനങ്ങൾ, ഇത്, മറ്റ് കാര്യങ്ങളോടൊപ്പം, നിങ്ങളുടെ SPECS സേവനങ്ങളുടെ ഉപയോഗം Snap സേവന നിബന്ധനകളിലെ ബാധ്യതയുടെ നിരാകരണങ്ങൾക്കും പരിമിതികൾക്കും വിധേയമാണ് എന്നാണ് അർത്ഥമാക്കുന്നത്.

ഞങ്ങളുടെ ഏതെങ്കിലും SPECS സേവനങ്ങൾ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ നിബന്ധനകൾ അംഗീകരിക്കുന്നു. തീർച്ചയായും, നിങ്ങൾ നിബന്ധനകൾ അംഗീകരിക്കുന്നില്ലെങ്കിൽ, SPECS സേവനങ്ങൾ ഉപയോഗിക്കരുത്.

ആർബിട്രേഷൻ അറിയിപ്പ്:

ഈ നിബന്ധനകൾ SNAP സേവന വ്യവസ്ഥകളിൽ ആർബിട്രേഷൻ വ്യവസ്ഥ ഉൾപ്പെടുത്തുന്നു. നിങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിലാണ് താമസിക്കുന്നതെങ്കിൽ, ആർബിട്രേഷൻ വ്യവസ്ഥയിൽ പരാമർശിച്ചിരിക്കുന്ന ചില പ്രത്യേക തരം തർക്കങ്ങൾ ഒഴികെ, ഞങ്ങൾ തമ്മിലുള്ള തർക്കങ്ങൾ നിർബന്ധിതവും നിയമപരമായി ബാധ്യസ്ഥവുമായ ആർബിട്രേഷനിലൂടെ പരിഹരിക്കപ്പെടുമെന്ന് നിങ്ങളും SPECS-ഉം സമ്മതിക്കുന്നു, കൂടാതെ ഒരു കൂട്ടായ നിയമനടപടി വ്യവഹാരത്തിലോ കൂട്ടായ ആർബിട്രേഷനിലോ പങ്കെടുക്കാനുള്ള ഏതൊരു അവകാശവും നിങ്ങളും SPECS-ഉം ഒഴിവാക്കുകയും ചെയ്യുന്നു. ആ ആർബിട്രേഷൻ വ്യവസ്ഥയിൽ വിശദീകരിച്ചിരിക്കുന്നതുപോലെ ആർബിട്രേഷനിൽ നിന്ന് ഒഴിവാകാൻ നിങ്ങൾക്ക് അവകാശമുണ്ട്.

നിങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറത്താണ് താമസിക്കുന്നതെങ്കിൽ, ഞങ്ങളുമായുള്ള നിങ്ങളുടെ ഉടമ്പടിക്ക് ബാധകമായ ചില അധിക അവകാശങ്ങൾ ഉണ്ടായിരിക്കാം. ഈ നിബന്ധനകളിലെ വ്യവസ്ഥകൾ നിങ്ങൾ താമസിക്കുന്ന രാജ്യത്തെ നിയമങ്ങൾക്ക് കീഴിലുള്ള നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന നിയമപരമായ അവകാശങ്ങളെ ബാധിക്കില്ല.

ഞങ്ങളുടെ ചില SPECS സേവനങ്ങൾക്ക്, ആ SPECS സേവനത്തിനോ നിങ്ങളുടെ താമസസ്ഥലത്തിനോ മാത്രമായി പ്രത്യേക തർക്ക പരിഹാര വ്യവസ്ഥകൾ ഉൾപ്പെടുന്ന അധിക നിബന്ധനകൾ ഉണ്ടായിരുന്നേക്കാവുന്നതാണ്.

നിങ്ങൾ ഒരു ബിസിനസ്സിന് വേണ്ടി (നിങ്ങളുടെ വ്യക്തിപരമായ ഉപയോഗത്തിന് പകരം) SPECS സേവനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, നിയമം അനുവദിക്കുന്ന പരിധി വരെ, ഈ നിബന്ധനകളിലോ SPECS സേവനങ്ങളുടെ ഉപയോഗത്തിലോ നിന്നോ ഉണ്ടാകുന്ന നമ്മൾ തമ്മിലുള്ള എല്ലാ ക്ലെയിമുകളും തർക്കങ്ങളും ഈ നിബന്ധനയിൽ റഫറൻസിലൂടെ സംയോജിപ്പിച്ചിട്ടുള്ള LCIA ആർബിട്രേഷൻ ചട്ടങ്ങൾക്ക് കീഴിലുള്ള ബാധകമായ ആർബിട്രേഷനിലൂടെ അന്തിമമായി പരിഹരിക്കപ്പെടുമെന്ന് നിങ്ങളും SPECS-ഉം സമ്മതിക്കുന്നു. ഒരു ആർബിട്രേറ്റർ ഉണ്ടായിരിക്കും (LCIA നിയമിക്കുന്നത്), ആർബിട്രേഷൻ ലണ്ടനിൽ നടക്കും, ആർബിട്രേഷൻ ഇംഗ്ലീഷിലാണ് സംഘടിപ്പിക്കുക. ഈ വ്യവസ്ഥ അംഗീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങൾ SPECS സേവനങ്ങൾ ഉപയോഗിക്കരുത്.

1. ആർക്കാണ് SPECS സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുക

SPECS സേവനങ്ങൾ 18 വയസ്സിന് താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ളതല്ല, കൂടാതെ SPECS സേവനങ്ങൾ ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് 18 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം. SPECS സേവനങ്ങൾ ഉപയോഗിക്കുന്നതിന്, ഈ നിബന്ധനകൾക്കും ഞങ്ങളുടെ നയങ്ങൾക്കും അനുസരിച്ച്, മറ്റൊരാൾക്ക് കൈമാറാനാവാത്തതും, എക്സ്ക്ലൂസീവ് അല്ലാത്തതും, പിൻവലിക്കാവുന്നതും, സബ്-ലൈസൻസ് നൽകാനാവാത്തതുമായ ഒരു ലൈസൻസ് SPECS നിങ്ങൾക്ക് നൽകുന്നു. ഞങ്ങളുടെ വെർച്വൽ ട്രൈ-ഓൺ സവിശേഷതകൾ ഏകദേശ രൂപം മാത്രമേ നൽകുകയുള്ളൂ, കൃത്യമായ ഫിറ്റ് അല്ലെങ്കിൽ അളവ് എന്നിവ ഞങ്ങൾ ഉറപ്പുനൽകുന്നില്ല.

അധിക നിബന്ധനകളുള്ള അധിക SPECS സേവനങ്ങൾ ഞങ്ങൾ വാഗ്ദാനം ചെയ്തേക്കാം, അവ ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് കൂടുതൽ പ്രായമുണ്ടായിരിക്കേണ്ടി വന്നേക്കാം. അതിനാൽ, അത്തരം എല്ലാ നിബന്ധനകളും ശ്രദ്ധാപൂർവം വായിക്കുക. SPECS സേവനങ്ങൾ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ ഇനിപ്പറയുന്നവ പ്രതിനിധീകരിക്കുകയും ഉറപ്പുനൽകുകയും സമ്മതിക്കുകയും ചെയ്യുന്നു:

  • നിങ്ങൾക്ക് SPECS-മായി ബാധകമായ ഒരു കരാർ രൂപീകരിക്കാൻ കഴിയും;

  • യുണൈറ്റഡ് സ്റ്റേറ്റ്സ് നിയമങ്ങളോ ബാധകമായ മറ്റേതെങ്കിലും നിയമാധികാരപരിധിയോ പ്രകാരം SPECS സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ട ഒരു വ്യക്തിയല്ല നിങ്ങൾ — ഉദാഹരണത്തിന്, യു.എസ്. ട്രഷറി വകുപ്പിൻെറ പ്രത്യേകമായി നിശ്ചയിച്ച പൗരന്മാരുടെ പട്ടികയിൽ നിങ്ങൾ പ്രത്യക്ഷപ്പെടുന്നില്ല അല്ലെങ്കിൽ സമാനമായ മറ്റേതെങ്കിലും വിലക്ക് നേരിടുന്നില്ല എന്നത് ഉൾപ്പെടെ;

  • നിങ്ങൾ ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളിയല്ല ;ഒപ്പം

  • ഈ നിബന്ധനകളും (ഈ നിബന്ധനകളിൽ പരാമർശിച്ചിരിക്കുന്ന മറ്റേതെങ്കിലും നിബന്ധനകളും നയങ്ങളും ഉൾപ്പെടെ) ബാധകമായ എല്ലാ പ്രാദേശിക, സംസ്ഥാന, ദേശീയ, അന്തർദ്ദേശീയ നിയമങ്ങളും ചട്ടങ്ങളും നിയന്ത്രണങ്ങളും നിങ്ങൾ പാലിക്കും.

നിങ്ങൾ ഒരു ബിസിനസ്സിനോ മറ്റേതെങ്കിലും സ്ഥാപനത്തിനോ വേണ്ടി SPECS സേവനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, ഈ നിബന്ധനകൾ അംഗീകരിക്കാൻ ആ ബിസിനസ്സിനെയോ സ്ഥാപനത്തെയോ ബാധ്യസ്ഥമാക്കാൻ നിങ്ങൾക്ക് അധികാരമുണ്ടെന്ന് നിങ്ങൾ സാക്ഷ്യപ്പെടുത്തുന്നു, കൂടാതെ ആ ബിസിനസ്സിനോ സ്ഥാപനത്തിനോ വേണ്ടി നിങ്ങൾ ഈ നിബന്ധനകൾ സമ്മതിക്കുകയും ചെയ്യുന്നു (കൂടാതെ ഈ നിബന്ധനകളിലെ "നിങ്ങൾ", "നിങ്ങളുടെ" എന്നതിനെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും അന്തിമ ഉപയോക്താവായ നിങ്ങളെയും ആ ബിസിനസ്സിനെയോ സ്ഥാപനത്തെയോ ഒരുപോലെ അർത്ഥമാക്കുന്നതാണ്).

2. സ്വകാര്യത

നിങ്ങളുടെ സ്വകാര്യത ഞങ്ങൾക്ക് പ്രധാനമാണ്. ഞങ്ങളുടെ സ്വകാര്യതാ നയം വായിച്ചുകൊണ്ട് ഞങ്ങളുടെ SPECS സേവനങ്ങൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് നിങ്ങൾക്ക് മനസ്സിലാക്കാം.

3. SPECS സേവനങ്ങളെയും SPECS അവകാശങ്ങളെയും ബഹുമാനിക്കുക

നിങ്ങളും ഞങ്ങളും തമ്മിലുള്ള ബന്ധത്തിൽ, SPECS സേവനങ്ങളുടെ ഉടമസ്ഥനാണ് SPECS, ഇതിൽ അതുമായി ബന്ധപ്പെട്ട എല്ലാ ബ്രാൻഡുകളും, ബൗദ്ധിക സൃഷ്ടികളും, സോഫ്റ്റ്‌വെയറുകളും, മറ്റ് കുത്തക ഉള്ളടക്കങ്ങളും, സവിശേഷതകളും, സാങ്കേതികവിദ്യയും ഉൾപ്പെടുന്നു. www.specs.com/patents-ൽ ലിസ്റ്റ് ചെയ്തിരിക്കുന്നവ ഉൾപ്പെടെ, SPECS അല്ലെങ്കിൽ അതിന്റെ അഫിലിയേറ്റുകളുടെ ഉടമസ്ഥതയിലുള്ള പേറ്റന്റുകളാൽ SPECS സേവനങ്ങൾ പരിരക്ഷിക്കപ്പെട്ടിട്ടുള്ളതായിരിക്കാം.

നിങ്ങൾ SPECS-ൻെറ അവകാശങ്ങളെ മാനിക്കുകയും SPECS ബ്രാൻഡ് മാർഗ്ഗനിർദ്ദേശങ്ങളും, SPECS അല്ലെങ്കിൽ ഞങ്ങളുടെ അഫിലിയേറ്റുകൾ പ്രസിദ്ധീകരിച്ച മറ്റേതെങ്കിലും മാർഗ്ഗനിർദ്ദേശങ്ങൾ, പിന്തുണാ പേജുകൾ അല്ലെങ്കിൽ FAQ-കൾ എന്നിവ പാലിക്കുകയും വേണം. അതായത്, മറ്റ് കാര്യങ്ങളോടൊപ്പം, ഇനിപ്പറയുന്നവയിൽ ഏതെങ്കിലും നിങ്ങൾ ചെയ്യാനോ, ചെയ്യാൻ ശ്രമിക്കാനോ, അതിന് സൗകര്യമൊരുക്കാനോ, മറ്റാരെയെങ്കിലും പ്രോത്സാഹിപ്പിക്കാനോ പാടില്ല; അങ്ങനെ ചെയ്യുന്നത് SPECS സേവനങ്ങളിലേക്കുള്ള നിങ്ങളുടെ പ്രവേശനം ഞങ്ങൾ അവസാനിപ്പിക്കുന്നതിനോ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനോ കാരണമായേക്കാവുന്നതാണ്.

  • ഈ നിബന്ധനകൾ, SPECS ബ്രാൻഡ് മാർഗ്ഗനിർദ്ദേശങ്ങൾ, അല്ലെങ്കിൽ SPECS അല്ലെങ്കിൽ ഞങ്ങളുടെ അഫിലിയേറ്റുകളോ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റ് ബ്രാൻഡ് മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയിലൂടെ വ്യക്തമായി അനുവദിച്ചിട്ടുള്ളതൊഴികെ, ബ്രാൻഡിംഗ്, വ്യാപാരമുദ്രകൾ, ലോഗോകൾ, ഐക്കണുകൾ, ഉപയോക്തൃ ഇന്റർഫേസ് ഘടകങ്ങൾ, ഉൽപ്പന്നത്തിന്റെയോ ബ്രാൻഡിന്റെയോ രൂപഭാവം, ഡിസൈനുകൾ, ഫോട്ടോഗ്രാഫുകൾ, വീഡിയോകൾ അല്ലെങ്കിൽ SPECS സേവനങ്ങളിലൂടെ SPECS ലഭ്യമാക്കുന്ന മറ്റേതെങ്കിലും സാമഗ്രികൾ എന്നിവ ഉപയോഗിക്കൽ.

ചുരുക്കത്തിൽ: SPECS സേവനങ്ങളുടെ എല്ലാ ഉള്ളടക്കവും സവിശേഷതകളും പ്രവർത്തനങ്ങളും ഞങ്ങളുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ആണ്. SPECS സേവനങ്ങളും മറ്റ് ഉപയോക്താക്കളും ഉപദ്രവങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്, ഞങ്ങളുടെ SPECS സേവനങ്ങൾ ഉപയോഗിക്കുമ്പോൾ നിങ്ങൾ പിന്തുടരേണ്ട ചില ചട്ടങ്ങളുണ്ട്.

4. മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കുക

ഡിജിറ്റൽ മില്ലേനിയം പകർപ്പവകാശ നിയമം ഉൾപ്പെടെ, വ്യാപാരമുദ്ര, പകർപ്പവകാശം, മറ്റ് ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ എന്നിവയെ SPECS മാനിക്കുന്നു, കൂടാതെ ഞങ്ങൾക്ക് അറിയാവുന്ന ഏതെങ്കിലും ലംഘന മെറ്റീരിയൽ ഞങ്ങളുടെ SPECS സേവനങ്ങളിൽ നിന്ന് വേഗത്തിൽ നീക്കംചെയ്യുന്നതിന് ന്യായമായ നടപടികൾ സ്വീകരിക്കുന്നു. SPECS സേവനങ്ങളിലെ എന്തെങ്കിലും നിങ്ങളുടെ ഉടമസ്ഥതയിലുള്ളതോ നിങ്ങൾ നിയന്ത്രിക്കുന്നതോ ആയ ഒരു പകർപ്പവകാശത്തെ ലംഘിക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, ഈ ടൂളിലൂടെ ആക്‌സസ് ചെയ്യാവുന്ന ഫോം ഉപയോഗിച്ച് അത് റിപ്പോർട്ട് ചെയ്യുക. അല്ലെങ്കിൽ ഞങ്ങളുടെ ചുമതലപ്പെടുത്തിയ ഏജന്റിന് മുൻപാകെ നിങ്ങൾക്ക് ഒരു അറിയിപ്പ് ഫയൽ ചെയ്യാവുന്നതാണ്: Specs Inc., Attn: Copyright Agent, 3000 31st Street, Santa Monica, CA 90405, ഇമെയിൽ: copyright@specs.com. പകർപ്പവകാശ ലംഘനം റിപ്പോർട്ടുചെയ്യുന്നതിനല്ലാതെ മറ്റെന്തെങ്കിലും ഈ ഇമെയിൽ വിലാസം ഉപയോഗിക്കരുത്, കാരണം അത്തരം ഇമെയിലുകൾ അവഗണിക്കപ്പെടും. SPECS സേവനങ്ങളിൽ, വ്യാപാരമുദ്ര ലംഘനം ഉൾപ്പെടെ, മറ്റ് തരത്തിലുള്ള ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന്, ദയവായി ഇവിടെ ആക്‌സസ് ചെയ്യാവുന്ന ഉപകരണം ഉപയോഗിക്കുക. 

ചുരുക്കത്തിൽ: നിങ്ങളുടെ ബൗദ്ധിക സ്വത്തവകാശങ്ങൾ ലംഘിക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്ന എന്തെങ്കിലും കാണുകയാണെങ്കിൽ, ഞങ്ങളെ അറിയിക്കുക.

5. SPECS സേവനങ്ങളിലെയും ഈ നിബന്ധനകളിലെയും പരിഷ്കരണങ്ങൾ

ഞങ്ങൾ ഞങ്ങളുടെ SPECS സേവനങ്ങൾ നിരന്തരം മെച്ചപ്പെടുത്തുകയും എല്ലാ സമയത്തും പുതിയവ സൃഷ്ടിക്കുകയും ചെയ്യുന്നു. ഞങ്ങൾ സവിശേഷതകൾ, ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ പ്രവർത്തനങ്ങൾ എന്നിവ ചേർക്കുകയോ നീക്കംചെയ്യുകയോ ചെയ്തേക്കാം, കൂടാതെ SPECS സേവനങ്ങൾ ഞങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയോ പൂർണ്ണമായും അവസാനിപ്പിക്കുകയോ ചെയ്തേക്കാം എന്നാണ് ഇതിനർത്ഥം. ഞങ്ങൾ‌ എപ്പോൾ‌ വേണമെങ്കിലും ഏത് കാരണത്താലും ഈ പ്രവർ‌ത്തനങ്ങളിൽ‌ ഏതെങ്കിലും നടപ്പിലാക്കിയേക്കാം, ഞങ്ങൾ‌ അങ്ങനെ ചെയ്യുമ്പോൾ‌, ഞങ്ങൾ മുൻ‌കൂട്ടി ഒരു അറിയിപ്പും നൽ‌കിയേക്കില്ല.

ഞങ്ങളുടെ SPECS സേവനങ്ങളിലെ മാറ്റങ്ങളോ, അല്ലെങ്കിൽ അവ ഞങ്ങൾ എങ്ങനെ നൽകുന്നു എന്നതിനെയോ പ്രതിഫലിപ്പിക്കുന്നതിനും, നിയമപരമായ ആവശ്യകതകൾ പാലിക്കുന്നതിനും, അതുമല്ലെങ്കിൽ മറ്റ് നിയമപരമോ സുരക്ഷാപരമോ ആയ കാരണങ്ങൾക്കുമായി ഞങ്ങൾ ഈ നിബന്ധനകൾ അപ്‌ഡേറ്റ് ചെയ്തേക്കാമെന്നും ഇതിനർത്ഥമുണ്ട്. ഈ നിബന്ധനകളിലെ മാറ്റങ്ങൾ പ്രാധാന്യമുള്ളവയാണെങ്കിൽ, ഞങ്ങൾ നിങ്ങൾക്ക് ന്യായമായ മുൻകൂർ അറിയിപ്പ് നൽകും (മാറ്റങ്ങൾ ഉടൻ ആവശ്യമായി വന്നാലല്ലാതെ, ഉദാഹരണത്തിന്, നിയമപരമായ ആവശ്യകതകളിലെ മാറ്റത്തിന്റെ ഫലമായി അല്ലെങ്കിൽ ഞങ്ങൾ പുതിയ SPECS സേവനങ്ങളോ ഫീച്ചറുകളോ അവതരിപ്പിക്കുന്നതിന്റെ ഫലമായി). മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നുകഴിഞ്ഞും നിങ്ങൾ SPECS സേവനങ്ങൾ ഉപയോഗിക്കുന്നത് തുടരുകയാണെങ്കിൽ, അത് നിങ്ങൾ അംഗീകരിച്ചതായി ഞങ്ങൾ കണക്കാക്കും.

ചുരുക്കത്തിൽ: SPECS സേവനങ്ങൾ കാലക്രമേണ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കും. ഈ മാറ്റങ്ങളോ മറ്റ് കാരണങ്ങളോ പ്രതിഫലിപ്പിക്കുന്നതിന് ഈ നിബന്ധനകൾ ഞങ്ങൾ കാലാകാലങ്ങളിൽ അപ്‌ഡേറ്റ് ചെയ്തേക്കാം.

6. ആർബിട്രേഷൻ, കൂട്ടായ നിയമനടപടി ഉപേക്ഷിക്കൽ, ജൂറി ഉപേക്ഷിക്കൽ

SNAP സേവന വ്യവസ്ഥകളിലെ ആർബിട്രേഷൻ വ്യവസ്ഥ ശ്രദ്ധാപൂർവ്വം വായിക്കുക, കാരണം, നിങ്ങൾക്കും SPECS-നും ഇടയിലുള്ള എല്ലാ തർക്കങ്ങളും നിർബന്ധിതമായ വ്യക്തിഗത ആർബിട്രേഷനിലൂടെ പരിഹരിക്കാൻ നിങ്ങളും SPECS-ഉം സമ്മതിക്കുന്നുവെന്ന് അവ വ്യവസ്ഥ ചെയ്യുന്നു, കൂടാതെ ഇതിൽ കൂട്ടായ നടപടി ഉപേക്ഷിക്കലും ജൂറി ട്രയൽ ഉപേക്ഷിക്കലും ഉൾപ്പെടുന്നതാണ്.

  1. ഒഴിവാകൽ. Snap സേവന വ്യവസ്ഥകളിൽ വിശദീകരിച്ചിരിക്കുന്നതുപോലെ നിങ്ങൾക്ക് ആർബിട്രേഷൻ ഉടമ്പടിയിൽ നിന്ന് ഒഴിവാകാം. നിങ്ങളുടെ ഓപ്റ്റ്-ഔട്ട് അറിയിപ്പിനായി ബന്ധപ്പെടേണ്ട വിവരങ്ങൾ ഇനിപ്പറയുന്നതാണ്: Specs Inc., Attn: Arbitration Opt-out, 3000 31st Street, Santa Monica, CA 90405, അല്ലെങ്കിൽ ഓപ്റ്റ്-ഔട്ട് അറിയിപ്പ് arbitration-opt-out@specs.com എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുക.

ചുരുക്കത്തിൽ: ഒഴിവാകാനുള്ള നിങ്ങളുടെ അവകാശം നിങ്ങൾ വിനിയോഗിക്കുന്നില്ലെങ്കിൽ, SPECS-ഉം നിങ്ങളും എല്ലാ ക്ലെയിമുകളും തർക്കങ്ങളും ആദ്യം ഒരു അനൗപചാരിക തർക്ക പരിഹാര പ്രക്രിയയിലൂടെ പരിഹരിക്കും. അതിലൂടെ പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽ, ബാധ്യസ്ഥമാക്കുന്ന ആർബിട്രേഷൻ ഉപയോഗിച്ച് ഒരു വ്യക്തിഗത അടിസ്ഥാനത്തിൽ പരിഹരിക്കും. ഒരു ക്ലെയിം അല്ലെങ്കിൽ തർക്കമുണ്ടായാൽ ഞങ്ങൾക്കെതിരെ ഒരു കൂട്ടായ നിയമനടപടി വ്യവഹാരം കൊണ്ടുവരാൻ നിങ്ങൾക്ക് കഴിയില്ലെന്നാണ് ഇതിനർത്ഥം.

7. ബാധകമായ നിയമം

U.S. ഫെഡറൽ നിയമങ്ങളാൽ മറികടക്കപ്പെടാത്ത പരിധി വരെ, ഈ നിബന്ധനകളെയും, ഈ നിബന്ധനകളും അവയുടെ വിഷയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏതൊരു ക്ലെയിമുകളെയും തർക്കങ്ങളെയും (കരാറോ, സിവിൽ അപകൃത്യമോ, മറ്റ് വിധത്തിലുള്ളതോ എന്തായാലും) നിയന്ത്രിക്കുന്നത് കാലിഫോർണിയ നിയമങ്ങളായിരിക്കും, അതിലെ നിയമ വൈരുദ്ധ്യ തത്വങ്ങൾ ഒഴികെ.

8. കാലിഫോർണിയ നിവാസികൾ

നിങ്ങൾ ഒരു കാലിഫോർണിയ നിവാസിയാണെങ്കിൽ, Cal. Civ. കോഡ് § 1789.3 അനുസരിച്ച്, കാലിഫോർണിയ ഉപഭോക്തൃ കാര്യ വകുപ്പിന്റെ ഉപഭോക്തൃ സേവന വിഭാഗത്തിലുള്ള പരാതി സഹായ യൂണിറ്റിലേക്ക് നിങ്ങൾക്ക് പരാതികൾ അറിയിക്കാവുന്നതാണ്; ഇതിനായി 1625 North Market Blvd., Suite N 112 Sacramento, CA 95834 എന്ന വിലാസത്തിൽ രേഖാമൂലമോ അല്ലെങ്കിൽ (800) 952-5210 എന്ന നമ്പറിൽ ടെലിഫോൺ വഴിയോ ബന്ധപ്പെടാവുന്നതാണ്.

9. അന്തിമ നിബന്ധനകൾ

തുടക്കത്തിൽ പരാമർശിച്ച അധിക നിബന്ധനകൾ ഉൾപ്പെടെ, ഈ നിബന്ധനകൾ നിങ്ങളും SPECS-ഉം തമ്മിലുള്ള മുഴുവൻ ഉടമ്പടിയും രൂപപ്പെടുത്തുന്നു, കൂടാതെ മുമ്പുള്ള ഏതെങ്കിലും കരാറുകളെ അസാധുവാക്കുന്നു. ഈ വ്യവസ്ഥകൾ ഏതെങ്കിലും മൂന്നാം കക്ഷി ഗുണഭോക്തൃ അവകാശങ്ങളെ സൃഷ്ടിക്കുകയോ അനുവദിച്ചുകൊടുക്കുകയോ ചെയ്യുന്നില്ല. ഈ നിബന്ധനകളിലെ ഒരു കരുതൽ ഞങ്ങൾ നടപ്പാക്കുന്നില്ലെങ്കിൽ, ഈ നിബന്ധനകൾ നടപ്പിലാക്കുന്നതിനുള്ള ഞങ്ങളുടെ അവകാശങ്ങളുടെ ഉപേക്ഷിക്കലായി ഇത് കണക്കാക്കപ്പെടില്ല. ഈ നിബന്ധനകൾക്ക് കീഴിലുള്ള ഞങ്ങളുടെ അവകാശങ്ങൾ കൈമാറാനും, മറ്റൊരു സ്ഥാപനം ഈ നിബന്ധനകൾ പാലിക്കുന്നുണ്ടെങ്കിൽ ആ സ്ഥാപനത്തെ ഉപയോഗിച്ച് SPECS സേവനങ്ങൾ നൽകാനുമുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. ഈ നിബന്ധനകൾ‌ക്ക് വിധേയമായി നിങ്ങളുടെ അവകാശങ്ങളോ ബാധ്യതകളോ ഞങ്ങളുടെ സമ്മതമില്ലാതെ കൈമാറാൻ‌ കഴിയില്ല. നിങ്ങൾക്ക് പ്രകടമായി അനുവദിച്ചിട്ടില്ലാത്ത എല്ലാ അവകാശങ്ങളും ഞങ്ങളിൽ നിക്ഷിപ്തമാണ്.

10. ഞങ്ങളെ ബന്ധപ്പെടുക

അഭിപ്രായങ്ങൾ, ചോദ്യങ്ങൾ, ആശങ്കകൾ അല്ലെങ്കിൽ നിർദ്ദേശങ്ങൾ എന്നിവയെ SPECS സ്വാഗതം ചെയ്യുന്നു. നിങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാം അല്ലെങ്കിൽ ഇവിടെ പിന്തുണ നേടാം. ഞങ്ങളുടെ ഉപയോക്താക്കളിൽ നിന്ന് കേൾക്കാൻ ഞങ്ങൾ എല്ലായ്പ്പോഴും ഇഷ്ടപ്പെടുന്നു. നിങ്ങൾ ഫീഡ്‌ബാക്കോ നിർദ്ദേശങ്ങളോ നൽകുകയാണെങ്കിൽ, നിങ്ങൾക്ക് നഷ്ടപരിഹാരം നൽകാതെയും നിങ്ങളോട് യാതൊരു നിയന്ത്രണവും ബാധ്യതയുമില്ലാതെ ഞങ്ങൾക്ക് അവ ഉപയോഗിക്കാൻ കഴിയുമെന്ന് അറിയുക. അത്തരം ഫീഡ്ബാക്കിനെയോ നിർദ്ദേശങ്ങളെയോ അടിസ്ഥാനമാക്കി ഞങ്ങൾ വികസിപ്പിക്കുന്ന എന്തിനും എല്ലാ അവകാശങ്ങളും ഞങ്ങൾ സ്വന്തമാക്കുമെന്ന് നിങ്ങൾ സമ്മതിക്കുന്നു.

Specs Inc. യുണൈറ്റഡ് സ്റ്റേറ്റ്സിൽ 3000 31st Street, സാന്റാ മോണിക്ക, കാലിഫോർണിയ 90405-ൽ സ്ഥിതിചെയ്യുന്നു.