കുക്കീ നയം

നിങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ ഓർമ്മിക്കാൻ വെബ്‌സൈറ്റുകളെയും മൊബൈൽ ആപ്പുകളെയും സഹായിക്കുന്നതിന് നിങ്ങളുടെ ഉപകരണത്തിൽ സംഭരിച്ചിരിക്കുന്ന ഒരു ചെറിയ ഡാറ്റാ ശകലമാണ് ബ്രൗസർ കുക്കി. വെബ് സംഭരണവും നിങ്ങളുടെ ഉപകരണവുമായി ബന്ധപ്പെട്ട ഐഡന്റിഫയറുകളും ഉൾപ്പെടെയുള്ള മറ്റ് സാങ്കേതികവിദ്യകളും സമാന ആവശ്യങ്ങൾക്കായി ഉപയോഗിച്ചേക്കാം. ഈ നയത്തിൽ, ഞങ്ങൾ “കുക്കികൾ” എന്ന് പറയുന്നത് ഈ സാങ്കേതികവിദ്യകളെയെല്ലാം പരാമർശിക്കാനാണ്.

നിങ്ങൾ Snapchat-ഉം മറ്റ് ചില Snap Inc. സേവനങ്ങളും ഉപയോഗിക്കുമ്പോൾ നിങ്ങളിൽ നിന്നും, നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ എങ്ങനെ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ഞങ്ങളുടെ സ്വകാര്യതാ നയം വിശദീകരിക്കുന്നു. ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്ന വിധവും നിങ്ങളുടെ അനുബന്ധ ചോയിസുകളും സംബന്ധിച്ച് ഈ നയം കൂടുതലായി വിശദീകരിക്കുന്നു.

എങ്ങനെയാണ് ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നത്

മിക്ക ഓൺലൈൻ സേവന ദാതാക്കളെയും പോലെ, നിങ്ങളുടെ Snapchat ഡാറ്റയും അക്കൗണ്ടും പരിരക്ഷിക്കൽ, ഏതൊക്കെ സവിശേഷതകളാണ് ഏറ്റവും പ്രചാരമുള്ളതെന്ന് കാണാൻ ഞങ്ങളെ സഹായിക്കൽ, ഒരു പേജിലേക്കുള്ള സന്ദർശകരെ കണക്കാക്കൽ, ഞങ്ങളുടെ ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തൽ, ഞങ്ങളുടെ സേവനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കൽ, പ്രസക്തമായ പരസ്യം നൽകൽ, പൊതുവെ നിങ്ങൾക്ക് മികച്ചതും, കൂടുതൽ അവബോധജന്യവും സംതൃപ്‌തിദായകവുമായ അനുഭവം നൽകൽ തുടങ്ങി നിരവധി ഉദ്ദേശങ്ങൾക്കായി മൂന്നാം കക്ഷി കുക്കികൾ ഉൾപ്പെടെയുള്ള കുക്കികൾ Snap Inc. ഉപയോഗിക്കുന്നു. ഞങ്ങൾ പൊതുവെ ഉപയോഗിക്കുന്ന കുക്കികൾ ഇനിപ്പറയുന്ന വിഭാഗങ്ങളിൽ ഒന്നിൽ വരുന്നു.

കുക്കികളുടെ വിഭാഗം എന്തുകൊണ്ടാണ് ഞങ്ങൾ ഈ കുക്കികൾ ഉപയോഗിക്കുന്നത്
അത്യാവശ്യമായ

ഞങ്ങളുടെ സൈറ്റ് പ്രവർത്തിപ്പിക്കുന്നതിനും, സുരക്ഷാ അപകടസാധ്യതകൾ തിരിച്ചറിയുന്നതിനും തടയുന്നതിനും ഞങ്ങൾ ഈ കുക്കികൾ ഉപയോഗിക്കുന്നു.

ഉദാഹരണത്തിന്, നിങ്ങളുടെ ഉപയോക്തൃനാമവും പാസ്‌വേഡും ഇല്ലാതെ മറ്റുള്ളവർ നിങ്ങളുടെ പാസ്‌വേഡ് മാറ്റുന്നത് തടയുന്നതിനായി നിങ്ങളുടെ സെഷൻ വിവരങ്ങൾ സൂക്ഷിക്കുന്നതിന് ഞങ്ങൾ ഈ കുക്കികൾ ഉപയോഗിച്ചേക്കാം.

മുൻ‌ഗണനകൾ

നിങ്ങളുടെ ക്രമീകരണവും മുൻ‌ഗണനകളും ഓർമ്മിക്കുന്നതിനും ഞങ്ങളുടെ സൈറ്റിലെ നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഞങ്ങൾ ഈ കുക്കികൾ ഉപയോഗിക്കുന്നു.

ഉദാഹരണത്തിന്, നിങ്ങളുടെ ഭാഷാ മുൻ‌ഗണനകൾ ഓർമ്മിക്കാൻ ഞങ്ങൾ ഈ കുക്കികൾ ഉപയോഗിച്ചേക്കാം.

പ്രകടനം

നിങ്ങൾ ഞങ്ങളുടെ സൈറ്റ് ഉപയോഗിക്കുന്നതെങ്ങനെയെന്നതിനെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനും, സൈറ്റിന്റെ പ്രകടനം നിരീക്ഷിക്കുന്നതിനും, കൂടാ‍ാതെ, ഞങ്ങളുടെ സൈറ്റ് പ്രകടനം, സേവനങ്ങൾ, നിങ്ങളുടെ അനുഭവം എന്നിവ മെച്ചപ്പെടുത്തുന്നതിനും ഞങ്ങൾ ഈ കുക്കികൾ ഉപയോഗിക്കുന്നതാണ്.

ഉദാഹരണത്തിന്, ഞങ്ങളുടെ ഉപയോക്താക്കൾക്കിടയിൽ ഏറ്റവും ജനപ്രീതിയുള്ള സവിശേഷതകളെക്കുറിച്ചും ഏതിനൊക്കെയാണ് ട്വീക്കുകൾ ആവശ്യമായേക്കാമെന്നതിനെക്കുറിച്ചും കൂടുതലറിയാൻ ഞങ്ങൾക്ക് ഈ കുക്കികൾ ഉപയോഗിക്കാനാകും.

മാർക്കറ്റിംഗ്
പരസ്യങ്ങൾ നൽകുന്നതിനും ഉപയോക്താക്കൾക്ക് അവ കൂടുതൽ പ്രസക്തവും അർത്ഥവത്തായതുമാക്കി മാറ്റുന്നതിനും ഞങ്ങളുടെ സേവനങ്ങളിലും മറ്റ് സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഞങ്ങളുടെ പരസ്യ കാമ്പെയ്‌നുകളുടെ ഫലപ്രാപ്തി ട്രാക്കുചെയ്യുന്നതിനും ഞങ്ങൾ ഈ കുക്കികൾ ഉപയോഗിക്കുന്നതാണു. ഞങ്ങളുടെ മൂന്നാം-കക്ഷി പരസ്യ പങ്കാളികൾ

മൂന്നാം-കക്ഷി പരസ്യ പങ്കാളികൾ:

×
  • Twitter
  • Pinterest
  • Google അനലിറ്റിക്‌സ്
  • LinkedIn
  • Bing
  • Pardot
നിങ്ങളുടെ താൽപ്പര്യങ്ങളുടെ ഒരു പ്രൊഫൈൽ നിർമ്മിക്കുന്നതിനും മറ്റ് സൈറ്റുകളിൽ പ്രസക്തമായ പരസ്യം നൽകുന്നതിനും ഈ കുക്കികൾ ഉപയോഗിച്ചേക്കാം.

അനലിറ്റിക്‌സ്, പരസ്യം ചെയ്യൽ സേവനങ്ങൾ

മറ്റുള്ളവർ നൽകുന്നത്

ഞങ്ങളുടെ സേവനങ്ങളിൽ കുക്കികൾ ഉപയോഗിക്കാൻ ഞങ്ങൾ മറ്റ് കമ്പനികളെ അനുവദിച്ചേക്കാം. നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നത് സംബന്ധിച്ച വിവരങ്ങൾ ഈ കമ്പനികൾ ശേഖരിക്കുകയും മറ്റ് സേവനങ്ങളിലും കമ്പനികളിലും നിന്നുള്ള സമാന വിവരങ്ങളുമായി അവ ഒന്നിച്ചാക്കുകയും ചെയ്യാം. മറ്റ് കാര്യങ്ങൾക്കൊപ്പം, ഡാറ്റ വിശകലനം ചെയ്യാനും, ട്രാക്ക് ചെയ്യാനും, നിർദിഷ്ട ഉള്ളടക്കത്തിന്റെ ജനപ്രിയത നിർണ്ണയിക്കാനും, നിങ്ങളുടെ ഓൺലൈൻ പ്രവർത്തനം നന്നായി മനസ്സിലാക്കാനും ഈ വിവരങ്ങൾ ഉപയോഗിച്ചേക്കാം.

കൂടാതെ, ഞങ്ങളുടെ അഫിലിയേറ്റുകൾ ഉൾപ്പെടെയുള്ള ചില കമ്പനികൾ, വഞ്ചനാപരമായതോ മറ്റ് അംഗീകൃതമല്ലാത്തതോ നിയമവിരുദ്ധമോ ആയ പ്രവർത്തനം തടയുന്നതിനും പരസ്യങ്ങളുടെ പ്രകടനം അളക്കുന്നതിനും മൂന്നാം കക്ഷി വെബ്‌സൈറ്റുകളിലും ആപ്പുകളിലും ഉൾപ്പെടെ ഞങ്ങൾക്ക് വേണ്ടി അല്ലെങ്കിൽ മറ്റ് കമ്പനികൾക്ക് വേണ്ടി കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ കൊടുക്കുന്നതിനും വേണ്ടി ഞങ്ങളുടെ സേവനങ്ങളിൽ ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ചേക്കാം. താൽപ്പര്യാധിഷ്ഠിത പരസ്യങ്ങളെയും നിങ്ങൾക്ക് ലഭ്യമായ തിരഞ്ഞെടുപ്പുകളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇവിടെ നോക്കുക.

ഞങ്ങൾ നൽകുന്നത്

ഞങ്ങൾ നൽകുന്ന കുക്കികൾ ഉപയോഗിക്കുന്ന മൂന്നാം കക്ഷി സേവനങ്ങളിലെ നിങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചേക്കാം. പരസ്യങ്ങളുടെ പ്രകടനം അളക്കുന്നതിനും പ്രസക്തമായ പരസ്യങ്ങൾ നിങ്ങളെ കാണിക്കുന്നതിനും ഉൾപ്പെടെ പരസ്യം ചെയ്യൽ സേവനങ്ങൾ മെച്ചപ്പെടുത്താൻ ഞങ്ങൾ ഈ വിവരങ്ങൾ ഉപയോഗിക്കുന്നതാണ്. Snapchat പരസ്യം ചെയ്യൽ സംബന്ധിച്ചും നിങ്ങൾ കാണുന്ന പരസ്യങ്ങൾ തിരഞ്ഞെടുക്കാൻ ഉപയോഗിക്കുന്ന വിവരങ്ങൾ നിയന്ത്രിക്കുന്ന വിധം സംബന്ധിച്ചും കൂടുതലറിയാൻ ഞങ്ങളുടെ പരസ്യം ചെയ്യൽ മുൻഗനണകൾ പേജ് സന്ദർശിക്കുക.

നിങ്ങളുടെ ചോയ്‌സുകൾ

ചില അല്ലെങ്കിൽ എല്ലാ ബ്രൗസർ കുക്കികളും നിരസിക്കാനുള്ള ഓപ്ഷൻ നിങ്ങളുടെ ബ്രൗസർ നിങ്ങൾക്ക് നൽകിയേക്കാം. നിങ്ങളുടെ ബ്രൗസറിൽ നിന്ന് കുക്കികൾ നീക്കംചെയ്യാനും നിങ്ങൾക്ക് കഴിഞ്ഞേക്കും. ബ്രൗസർ കുക്കികൾ‌ മാനേജ് ചെയ്യുന്ന വിധം സംബന്ധിച്ച കൂടുതൽ‌ വിവരങ്ങൾ‌ക്ക്, നിങ്ങളുടെ ബ്രൗസർ‌ നൽ‌കുന്ന നിർദ്ദേശങ്ങൾ‌ പാലിക്കുക.

ബ്രൗസർ കുക്കികൾ

ചില അല്ലെങ്കിൽ എല്ലാ ബ്രൗസർ കുക്കികളും നിരസിക്കാനുള്ള ഓപ്ഷൻ നിങ്ങളുടെ ബ്രൗസർ നിങ്ങൾക്ക് നൽകിയേക്കാം. നിങ്ങളുടെ ബ്രൗസറിൽ നിന്ന് കുക്കികൾ നീക്കംചെയ്യാനും നിങ്ങൾക്ക് കഴിഞ്ഞേക്കും. ബ്രൗസർ കുക്കികൾ‌ മാനേജ് ചെയ്യുന്ന വിധം സംബന്ധിച്ച കൂടുതൽ‌ വിവരങ്ങൾ‌ക്ക്, നിങ്ങളുടെ ബ്രൗസർ‌ നൽ‌കുന്ന നിർദ്ദേശങ്ങൾ‌ പാലിക്കുക.

മൊബൈൽ ഉപകരണ ഐഡന്റിഫയറുകൾ

താൽപ്പര്യം അടിസ്ഥാനമാക്കിയുള്ള പരസ്യത്തിനായി ഉപയോഗിക്കുന്ന ചില ഉപകരണ ഐഡന്റിഫയറുകളിൽ നിന്ന് ഒഴിവാകാൻ നിങ്ങളുടെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം നിങ്ങളെ അനുവദിച്ചേക്കാം. നിങ്ങളുടെ മൊബൈൽ ഉപകരണ നിർമ്മാതാവ് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ നോക്കി നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്കേണ്ടതാണ്; ഈ വിവരങ്ങൾ സാധാരണയായി നിങ്ങളുടെ മൊബൈൽ ഉപകരണത്തിന്റെ “ക്രമീകരണം” പ്രവർത്തനത്തിന് കീഴിൽ ലഭ്യമാണ്.

തീർച്ചയായും, നിങ്ങളുടെ മൊബൈൽ ഉപകരണം ഒരു അൺ‌ഇൻ‌സ്റ്റാൾ‌ പ്രക്രിയ വാഗ്ദാനം ചെയ്യുന്നുവെങ്കിൽ‌, Snapchat ആപ്പ്‌ അൺ‌ഇൻ‌സ്റ്റാൾ‌ ചെയ്തുകൊണ്ട് ആപ്പിലെ വിവരങ്ങൾ‌ ശേഖരിക്കുന്നതിൽ‌ നിന്നും ഞങ്ങളെ തടയാൻ‌, എല്ലായ്പ്പോഴും നിങ്ങൾക്ക് സാധിക്കുന്നതാണ്.

നിങ്ങളുടെ ക്രമീകരണം മാറ്റുക

ഞങ്ങളുടെ സൈറ്റുകളിൽ നിങ്ങളുടെ ക്രമീകരണം ക്രമീകരിച്ചുകൊണ്ട് നിങ്ങൾക്ക് ചില കുക്കികളെ തടയാനും കഴിയുന്നതാണ്.